Pink salmon cherry salmon combtail grami frigate mackerel snake mackrel upside-down...
Vestibulum blandit libero at mauris condimentum scelerisque. In scelerisque. Maecenas...
Nam sodales scelerisque ipsum sed vestibulum. Aliquam euismod mi vitae nibh...
Aliquam euismod mi vitae nibh placerat, nec auctor neque lacinia. Curabitur gravida...
Vestibulum blandit libero at mauris condimentum scelerisque. In scelerisque in ...
Curabitur gravida orci purus. Interpretaris euismod mi vitae nibh placerat, ac auctor...
Pink salmon cherry salmon combtail gourami frigate mackerel snake mackerel upside-down.
Nam sodales scelerisque ipsum sed vestibulum. Aliquam euismod mi vitae nibh...
Aliquam euismod mi vitae nibh placerat, nec auctor neque lacinia. Curabitur gravida...
കേരള സംസ്ഥാനത്ത് ആസന്നമായിരിക്കുന്ന ത്രിതല തദ്ദേശ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ്എ ന്തുകൊണ്ടും വളരെയധികം പ്രാധാന്യം അർഹിക്കുന്നു എന്ന തിരിച്ചറിവിലേക്ക് പൊതുജനങ്ങളുടെ ചിന്താധാര എത്തിയിരിക്കുകയാണ്. എല്ലാ കാര്യങ്ങളും ചേരികളായി നിന്ന് പൊരുതുന്നതായി ജനങ്ങൾക്ക് തോന്നുന്ന രീതിയിൽ രാഷ്ട്രീയക്കാർ കയ്യടക്കി വയ്ക്കുമ്പോൾ വോട്ടു ചെയ്യുന്ന സാധാരണ പൗരന് അവന്റെ അവകാശം അനുസരിച്ചുള്ള ഭരണം അന്യമാകുന്നു. ഈ അവസ്ഥക്ക് അവസാനം കുറിക്കണമെങ്കിൽ തദ്ദേശ ഭരണത്തിൽ നിന്നും രാഷ്ട്രീയക്കാരെ അകറ്റി നിർത്തണം.
യഥാർത്ഥത്തിൽ പഞ്ചായത്ത് രാജ് നിയമം കൊണ്ട് ഇതാണ് ഉദ്ദേശിച്ചതെങ്കിലും കേരള നിയമസഭ ഈ നിയമം അംഗീകരിച്ചപ്പോൾ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം നടത്തിയ നിർദോഷമായ ഒരു ഇടപെടൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ രാഷ്ട്രീയക്കാരുടെ കേളീരംഗമാക്കി മാറ്റി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥി താൻ അംഗമായിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ ചിഹ്‌നത്തിൽ മത്സരിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചാൽ അതിന് അനുമതി നൽകുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ കൂട്ടിച്ചേർപ്പാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ജനങ്ങളെ അവഗണിച്ചുകൊണ്ട് ഭരിക്കുവാൻ രാഷ്ട്രീയക്കാർക്ക് അവസരം ഉണ്ടാക്കികൊടുത്ത്. ഈ അവസ്ഥയിൽനിന്ന് മോചനം വേണമെങ്കിൽ കേരളീയർ ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് അതീതമായി ഉയരുകയും ഒന്നിക്കുകയും വേണം.
ഇന്ത്യാ മഹാരാജ്യത്ത് കേരളത്തിന് മാത്രമായി അവകാശപ്പെടാവുന്ന കാര്യങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ലഭിക്കുന്ന തുടർച്ചയായ മഴയും ഈ നാട്ടിലെ ഫലപുഷ്ട്ടമായ മണ്ണും. ഇതോടൊപ്പം മണ്ണിൽ കൃഷിചെയ്തു വിളവെടുപ്പ് നടത്തുന്ന മലയാളിയുടെ മനസ്സും ചേർന്നപ്പോൾ വിരചിതമായതാണ് കേരളത്തിന്റെ മനസ്സും സംസ്കാരവും ഭക്ഷണവും കടൽ കടന്ന ഭക്ഷ്യസമ്പത്തും. എന്നാൽ, ഇന്ന് കൃഷി ആദായമല്ല എന്ന കാരണത്താൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു, ഒപ്പം പുതിയ തലമുറക്ക് കൃഷിയിൽ താല്പര്യമില്ലാത്ത അവസ്ഥ വന്നു ഭവിക്കുകയും ചെയ്തിരിക്കുന്നു.
ലോകം എന്തു പുരോഗതി കൈവരിച്ചാലും മനുഷ്യർക്ക് ഒരിക്കലും ഉപേക്ഷിക്കുവാൻ സാധിക്കാത്ത കാര്യമാണല്ലോ ഭക്ഷണം. കൃഷിക്ക് ഏറ്റവും അനുയോജ്യമായ കേരളത്തിൽ കൃഷി ഫലപ്രദമായ രീതിയിൽ നടത്തപ്പെടണം. ഭക്ഷണം കഴിക്കുന്ന എല്ലാവരും, നേരിട്ടോ അല്ലാതെയോ, കൃഷിയിൽ പങ്കാളികൾ ആവണം. അതിനുള്ള പരിപാടികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ആലോചന ശാലകൾ ആയി തദ്ദേശ സ്ഥാപനങ്ങൾ മാറണം. അതിനായി, ആദ്യം ചെയ്യേണ്ടത് രാഷ്ട്രീയക്കാരെ ഈ തദ്ദേശ ആലോചന ശാലകളിൽ നിന്ന് മാറ്റി നിർത്തുക എന്നുള്ളതാണ്.
രണ്ടാമതായി നമ്മുടെ രാജ്യത്ത് കേരളം അറിയപ്പെടുന്നത് ഏറ്റവും സുന്ദരമായ സംസ്ഥാനം എന്ന നിലയിലാണല്ലോ. എന്നാൽ, ഏതൊരു സമൂഹത്തിലും എന്നതുപോലെ കേരള സമൂഹത്തിനും സാധാരണ ജനജീവിതത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിനോ നിർമ്മാർജനം ചെയ്യുന്നതിനോ ഉള്ള സൗകര്യങ്ങൾ ഇവിടെയില്ല. ഇതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് ഈ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. രാഷ്ട്രീയക്കാർ അരങ്ങു തകർക്കുന്ന ഈ സ്ഥാപനങ്ങങ്ങളാണ് കേരളം മാലിന്യം നിറഞ്ഞതായി മാറുവാൻ കാരണം.
ഇതോടൊപ്പം ചേർത്ത് വയ്ക്കേണ്ട മറ്റൊരു കാര്യമാണ് ഈ സുന്ദരമായ ഭൂമികയിൽ കൃഷി ചെയ്യാതെയും കാടു പിടിച്ചും കിടക്കുന്ന സ്വകാര്യ / പൊതു സ്ഥലങ്ങൾ. കേരളത്തിൽ ഒരിറ്റു സ്ഥലം പോലും വെറുതെ കിടക്കാത്ത രീതിയിൽ, കേരളത്തെ സുന്ദരമാക്കി മാറ്റുവാൻ നമുക്ക് സാധിക്കും.
കൃഷിക്ക് യോഗ്യമായ, എന്നാൽ കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി കൃഷി ചെയ്യുവാൻ താൽപ്പര്യം ഉള്ള സംഘങ്ങൾക്ക്, ഭൂവുടമയുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്, കൃഷിക്കായി വിട്ടുനൽകുന്ന പദ്ധതികൾ ഉണ്ടാവണം. ആധുനിക കൃഷി രീതികൾ ഇവിടെ ഉപയോഗിക്കപ്പെടണം. അതിനായി വിദേശ മലയാളികളുടെ അനുഭവം സമ്പത്ത് ഓരോ തദ്ദേശത്തും ഉപയോഗിക്കണം. ഇതിനു ആദ്യം വേണ്ടത് രാഷ്ട്രീയക്കാരെ ഈ സ്ഥാപനങ്ങളിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ്.
അതുപോലെ തന്നെ പ്രാധാനപ്പെട്ട കാര്യമാണ് ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിക്കുള്ളിൽ വരുന്ന കാടുപിടിച്ചു ഉപയോഗ ശഊന്യമായി കിടക്കുന്ന പൊതു സ്ഥലങ്ങൾ. ഈ ഇടങ്ങൾ എങ്ങനെ മനോഹരമാക്കി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ആക്കി സംരക്ഷിക്കാൻ സാധിക്കുമെന്ന് അതാതു സ്ഥലങ്ങളിലുള്ളവർക്ക് നിർദേശിക്കാൻ സാധിക്കുക്കും. ഇത് ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു പൊതുജനങ്ങളുടെ അംഗീകാരം തേടി നടപ്പിൽ വരുത്തുവാൻ സാധിക്കും.
ഇക്കാര്യത്തിൽ നമ്മുടെ യുവജനങ്ങൾ, പ്രവാസികൾ, കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്കും ഒക്കെ ധാരാളം വീക്ഷണങ്ങൾ പങ്കുവായ്ക്കുവാൻ സാധിക്കും. ഇതിനൊക്കെ ആവശ്യമായ പണവും പ്രാദേശികമായി കണ്ടെത്തുവാൻ സാധിക്കും. അങ്ങനെ കേരളം മുഴുവൻ മാറുവാനും മാറ്റുവാനും സാധിക്കും. അതിന് ആദ്യം ചെയ്യേണ്ടത് നിത്യവൃത്തിക്ക് രാഷ്ട്രീയ പ്രവർത്തനം ഉപജീവന മാർഗമായി സ്വീകരിച്ചിരിക്കുന്നവരെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ്. അതിനായി, രാഷ്ട്രീയത്തിന് അതീതമായി കേരള സമൂഹം ഉയരണം. അതിനുള്ള ആദ്യത്തെ അവസരമായി ആസന്നമായ തദ്ദേശതിരെഞ്ഞെടുപ്പ് മാറണം.